വാളയാർ വിഷമദ്യ ദുരന്തം; ഒരാൾ അറസ്റ്റിൽ

വാളയാർ ചെല്ലങ്കാവ് വിഷമദ്യ ദുരന്തക്കേസിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശി ധനരാജാണ് അറസ്റ്റിലായത്. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ നിന്ന് വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന സ്പിരിറ്റ് എടുത്തത് ധനരാജാണെന്നും ഇതാണ് മദ്യമെന്ന പേരിൽ കോളനിയിലുള്ളവർ കുടിച്ചതെന്നും പോലീസ് പറഞ്ഞു.

ചെല്ലങ്കാവ് ആദിവാസി കോളനിയിൽ അഞ്ച് പേർ വിഷമദ്യം കഴിച്ച് മരിച്ച സംഭവത്തിലാണ് കഞ്ചിക്കോട് തമിഴ് തറ സ്വദേശി ധനം എന്ന ധനരാജ് അറസ്റ്റിലായത്. വിഷമദ്യ ദുരന്തത്തിൽ മരിച്ച ശിവനും, അരുണും, ധനരാജും ചേർന്നാണ് പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന ദ്രാവകം എടുത്തത്.

ശിവൻ ദ്രാവകം മദ്യമെന്ന പേരിൽ കോളനിയിൽ വിതരണം ചെയ്യുകയായിരുന്നു. ധനരാജ് ഇത് കുടിച്ചിരുന്നില്ല. അടച്ചു പൂട്ടിയ ഹീൽ എന്ന സോപ്പ് കമ്പനിയിൽ നിന്നാണ് ദ്രാവകം എടുത്തത്. പ്രതിയെ സോപ്പ് കമ്പനിയിലെത്തിച്ച് തെളിവെടുത്തു. സോപ്പ് കമ്പനിയിൽ നിന്ന് കോളനിയിലുള്ളവർ മദ്യമെന്ന പേരിൽ കുടിച്ചുവെന്ന് കരുതുന്ന ദ്രാവകം കണ്ടെത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News