ഡബിള്‍ഡക്കര്‍ ബസ് പശ്ചാത്തലമാക്കി ഒരു സേവ് ദ ഡേറ്റ്; വെെറലായി ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ എപ്പോളും ചര്‍ച്ചാവിഷയമാകാറുള്ള ഒന്നാണ് സേവ് ദ ഡേറ്റ് ചിത്രങ്ങള്‍. വ്യത്യസ്തവും വിചിത്രവുമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലാകാറുണ്ട്. ചിലപ്പോ‍ഴൊക്കെ ചിത്രങ്ങള്‍ വിവാദങ്ങള്‍ക്കും വ‍ഴി വെക്കാറുണ്ട്.

ഇപ്പോ‍ഴിതാ കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡക്കര്‍ ബസ് പശ്ചാത്തലമാക്കി എടുത്ത ഒരു സേവ് ദ ഡേറ്റ് ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വെെറലാകുന്നത്. വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് ഡബിള്‍ഡക്കര്‍ ബസില്‍ ഫോട്ടോഷൂട്ട് നടത്തിയത്. ജനുവരിയില്‍ ഇരുവരുടെയും വിവാഹം.

കിഴക്കേക്കോട്ടയുടെയും പദ്മനാഭ സ്വാമി ക്ഷേത്രത്തന്റെയും പശ്ചാത്തലത്തില്‍ നിര്‍ത്തിയിട്ട ബസിലായിരുന്നു ഫോട്ടോഷൂട്ട്.

ടിക്കറ്റേതരവരുമാനം വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്ക്ക് നല്‍കുന്നത്. വിവാഹം, പിറന്നാള്‍, തുടങ്ങി ആഘോഷങ്ങള്‍ക്കെല്ലാം ബസുകള്‍ വാടകയ്ക്ക് നല്‍കും. 8 മണിക്കൂറിന് 4000 രൂപയാണ് നിരക്ക്. 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. അധിക കിലോമീറ്ററിന് പ്രത്യേകനിരക്ക് നല്‍കണം.

തിരുവനന്തപുരത്ത് ഇതിനകം ഒട്ടേറെ ഏജന്‍സികള്‍ ഫോട്ടോഷൂട്ടിന് ബസ് ബുക്ക് ചെയ്തിട്ടുണ്ട്. വിജയകരമായാല്‍ കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആര്‍.ടി.സി. പദ്ധതി വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News