ഹണിട്രാപ് തട്ടിപ്പ്: കോതമംഗലത്ത് അഞ്ചംഗ സംഘം അറസ്റ്റില്‍

എറണാകുളത്ത് ഹണിട്രാപ് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. കോതമംഗലത്താണ് മൂവാറ്റുപു‍ഴ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഹണിട്രാപ് തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നത്. വ്യാപാരിയുടെ പണവും കാറും തട്ടിയെടുത്ത ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴ സ്വദേശിയെ കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. കോതമംഗലം കുട്ടമ്പുഴ സ്വദേശിനി ആര്യ, നെല്ലിക്കുഴി സ്വദേശികളായ മുഹമ്മദ് യാസിന്‍, റിസ്വാന്‍, അശ്വിന്‍, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.

ആര്യ വ്യാപാരിയുടെ ഡിടിപി സെന്ററിലെ മുന്‍ ജീവനക്കാരിയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് വ്യാപാരി ലോഡ്ജിലെത്തിയത്. പിന്നാലെ മറ്റു പ്രതികളെത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ കുട്ടമ്പുഴയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കോതമംഗലം സിഐ അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News