സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്; കേരളം, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി ഇന്ന് തുടങ്ങും. രാജ്യത്തെ പൊതു രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്ന കേന്ദ്രകമ്മറ്റിയിൽ കേരളം, ബംഗാൾ, അസം, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിലയിരുത്തും.

ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ രണ്ടാം ഘട്ടത്തിലും. മൂന്നാം ഘട്ടത്തിലും സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ യോഗത്തിൽ വിലയിരുത്തും.

ഇതിന് പുറമെ കർഷക നിയമങ്ങൾക്കെതിരായ സമരങ്ങൾ..തൊഴിലാളി സമരങ്ങൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്യും. പൊളിറ്റ് ബ്യുറോ റിപ്പോർട്ടും യോഗത്തിൽ വെക്കും.

സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് ചട്ടുകമാക്കുന്ന ബിജെപി നലപാടും വിഷയത്തില്‍ കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസിന്‍റെ രണ്ട് വിലപാടുകളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും രാവിലെ 11 മണിക്കാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News