അയ്യപ്പനും കോശിയും കണ്ണമ്മയായി സായിപല്ലവി എത്തുമെന്ന വാർത്തയിൽ സന്തോഷിച്ച് ആരാധകര്‍

2020 ല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം ജനങ്ങൾ ആഘോഷിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു .പൃഥ്വിരാജിനും ബിജുമേനോനുമൊപ്പം സംവിധായകൻ രഞ്ജിത്തും നല്ലൊരു വേഷത്തിൽ പ്രേക്ഷകരിലേക്കെത്തി .ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കിടയിലാണ് സംവിധായകൻ സച്ചി മരണപ്പെടുന്നത്. ഇപ്പോള്‍ തെലുങ്കിലേക്ക് റീ മേക്ക് ചെയ്യുകയാണ് അയ്യപ്പനും കോശിയും.

അയ്യപ്പൻ നായർക്കൊപ്പം ചിത്രത്തിലെ ശക്തമായ കഥാപാത്രമാണ് അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മ. റിട്ടയേർഡ് ഹവിൽദാർ കോശി കുര്യനെ ഒരൊറ്റ ഡയലോഗ് കൊണ്ട് അടിച്ചിരുത്തിയ കണ്ണമ്മ,ഉദ്യോഗസ്ഥന്റെ കരണത്തടിക്കുന്ന കണ്ണമ്മ, അയ്യപ്പൻ നായരേക്കാൾ കരുത്തുള്ളവളാണ് കണ്ണമ്മയെന്ന് ചില സീനുകളിൽ തോന്നിപ്പിച്ചിട്ടുണ്ട്.മലയാളത്തിലെ കണ്ണമ്മയായതു ഗൗരി നന്ദ ആയിരുന്നു.

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണ്‍ ആണ് ചിത്രത്തില്‍ അയ്യപ്പന്‍ നായരുടെ വേഷത്തില്‍ എത്തുന്നത്. അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മയായി തെലുങ്കില്‍ സൂപ്പര്‍ താരം സായി പല്ലവി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പവന്‍ കല്ല്യാണിന്റെ നായികയായി സായിപല്ലവി എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയായി നിതിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here