സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
എന്നാൽ അഭയ ഹിരണ്മയി അതിനെ അത്ര കാര്യമായി എടുത്തിട്ടില്ല.വിവാദങ്ങൾ കെട്ടടങ്ങും മുൻപ് വാലന്റൈൻസ് ദിനത്തിൽ ഇരുവരും ചേർന്നുള്ള ചിത്രം പങ്കുവെച്ചു അഭയ കുറിച്ചത് ഇങ്ങനെ ആയിരുന്നു :“പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക്… എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര… നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും….
കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,” പിന്നീട് അഭയയുടെ നിരവധി പോസ്റ്റുകളും പടങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.ഇപ്പോൾ അഭയ പങ്കു വെച്ചിരിക്കുന്നത് രസകരമായ ക്യാപ്ഷ്യനോട് കൂടി ഒരു ചിത്രമാണ്.ഗോപി സുന്ദറിനെ സംഗീതവും സൗണ്ട് പ്രൊഡക്ഷനും പഠിപ്പിക്കുന്ന രണ്ടുപേർ എന്നാണ് ക്യപാഷൻ കൊടുത്തിരിക്കുന്നത്.ഒരാൾ അഭയയും മറ്റൊരാൾ ശിവജി എന്ന വളർത്ത് നായയുമാണ്.
ഇരുവർക്കും നായ്ക്കളെ വളരെയധികം ഇഷ്ട്ടമാണ്.ഇതിനു മുൻപും ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപിസുന്ദറും അഭയായും പങ്കു വെച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.