സംയുക്തവർമയുടെ യോഗാഭ്യാസം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

വിവാഹശേഷം അഭിനയജീവിതത്തിനു ഇടവേള നൽകിയെങ്കിലും മലയാളികൾ ഇന്നും പഴയ ഇഷ്ട്ടത്തോടുകൂടി തന്നെ പറയുന്ന പേരാണ് സംയുക്ത വർമ്മ.മൂന്നോളം ചിത്രങ്ങളിൽ മാത്രമാണ് ബിജു മേനോനും സംയുക്തയും ഒന്നിച്ചു അഭിനയിച്ചത്.

മഴ,മേഘമൽഹാർ,മധുര നൊമ്പരകാറ്റ് എന്നീ പ്രണയ ചിത്രങ്ങളിലെ നായികാ നായകന്മാരെ പോലെ തന്നെ ജീവിതത്തിലും ഇവർ പ്രണയം പങ്കിടുന്നു.

വിവാഹശേഷം സംയുക്ത മകന്റെ ലോകത്തു മാത്രം മുഴുകി എന്ന് പറയാനാവില്ല. യോഗയുടെയും യാത്രകളുടെയും ചിത്രങ്ങൾ ,പലതും സംയുക്ത തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.

യോഗയിൽ ഏറെ താൽപ്പര്യമുള്ള സംയുക്ത ഇടയ്ക്കിടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ‘‘ഉർധവ ധനുരാസനം’ എന്ന യോഗമുറ പരിശീലിക്കുന്നതിന്റെ വീഡിയോ ആണ് സംയുക്ത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ബിജുമേനോന്റെ ലോക്ക്ഡൗൺ ദിനങ്ങളുടെ വിശേഷങ്ങൾ സംയുക്ത ഇതിനു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News