നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷനും രംഗത്ത്; പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നത് കോടതി കണക്കിലെടുത്തില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷനും രംഗത്ത്. പ്രതിഭാഗം, നടിയെ മാനസികമായി പീഡിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിചാരണക്കോടതി അത് കണക്കിലെടുത്തില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

പല രേഖകളുടെയും പകര്‍പ്പ് നല്‍കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.അതേ സമയം, നീതി കിട്ടില്ലെന്ന് പ്രോസിക്യൂഷന്‍തന്നെ പറയുമ്പോള്‍ തന്‍റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും ഹൈക്കോടതിയില്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പ്രോസിക്യൂഷനും വിചാരണക്കോടതിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

എന്നിട്ട് എന്തുകൊണ്ട് ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു.വിചാരണക്കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അത് കണക്കിലെടുത്തില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.പല രേഖകളുടെയും പകര്‍പ്പുകള്‍ നല്‍കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

അവിടെ സംഭവിച്ച കാര്യങ്ങള്‍ സീല്‍ഡ് കവറില്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.അതേ സമയം പ്രോസിക്യൂഷന്‍തന്നെ വിചാരണക്കോടതി ജഡ്ജിനെതിരെ പറയുന്നത് ആദ്യ സംഭവമെന്ന് നടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

രഹസ്യവിചാരണ നടക്കുന്ന കോടതിയില്‍ 20 അഭിഭാഷകര്‍ പങ്കെടുക്കുന്നു എന്നുള്ളത് തന്നെ ഹരാസ്മെന്‍റാണ്.നീതികിട്ടില്ലെന്ന് പ്രോസിക്യൂഷന്‍തന്നെ പറയുന്നു.അപ്പോള്‍ തന്‍റെ അവസ്ഥ മനസ്സിലാക്കണമെന്നും നടിക്കു വേണ്ടി അഭിഭാഷകന്‍ കോടതിയോടാവശ്യപ്പെട്ടു.തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാനായി കോടതി ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News