കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുക്കില്‍

ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബ്രെയ്ക്കിംഗ് ന്യൂസ് എന്ന വ്യാജേന കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കൈരളി ന്യൂസ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിനിമാ നടനായ ബിനീഷ് അറസ്റ്റില്‍ എന്ന തരത്തിലായിരുന്നു വ്യാജ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ച് പ്രചരിപ്പിച്ചത്. എന്നാല്‍ കൈരളിയുടെ ഫോണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെ കള്ളി വെളിച്ചത്തായി.


രണ്ട് തരത്തിലുള്ള നടപടികളാണ് ഇത്തരക്കാര്‍ക്കെതിരെ ഉണ്ടാവുക.വ്യാജരേഖ ചമയ്ക്കുന്നതിന് തുല്യമായ വകുപ്പുകളാണ് വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കുന്നവര്‍ക്കും ബാധകമാവുക.

ഐപിസി 465, 469, 471 എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാതെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. മറ്റൊന്ന് കോടതിയുടെ അനുമതിയോടുകൂടി ഐപിസി സെക്ഷന്‍ 120-O പ്രകാരം പൊലീസിന് കേസെടുക്കാം.

ബിനീഷ് കോടിയേരിയുടെ ചിത്രമുപയോഗിച്ച് കൈരളി ന്യൂസിനെതിരെ വ്യാജ ഇലക്ട്രോണിക് രേഖ പ്രചരിപ്പിച്ചവര്‍ ഇവരാണ്.

തിരൂര്‍ സ്വദേശി റഹീം കെ കുട്ടായി ആണ് ഒരാള്‍. ഇയാള്‍ ലീഗ് പ്രവര്‍ത്തകനും പികെ ഫിറോസ് ആരാധകനുമാണെന്ന് പ്രൊഫൈലില്‍ നിന്ന് വ്യക്തമാണ്.

ഫൈസല്‍ പരിയങ്ങാടാണ് മറ്റൊരാള്‍ ഇയാള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പിണറായി വിരുദ്ധമായ പോസ്റ്റുകളാണ് ഫൈസല്‍ പരിയങ്ങാടിന്‍റെ ടൈംലൈന്‍ നിറയെ.

പ്രവാസിയായ അസ്കര്‍ കൂനി മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയാണ്. മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ പ്രചാരണ ക്യാമ്പെയ്ന്‍ ഉള്‍പ്പെടെ യുഡിഎഫിന്‍റെ രാഷ്ട്രീയ പ്രചാരണങ്ങളാണ് ടൈം ലൈനില്‍ ഇയാള്‍ വിദേശത്ത് ഡ്രൈവറാണ്.

കോ‍ഴിക്കോട് സ്വദേശിയായ മുസാഫര്‍ മുഹമ്മദ് യുഡിഎഫ് അനുഭാവിയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെയും വിദ്യാഭ്യാസ മന്ത്രിയെയും അവഹേളിക്കുന്ന പോസ്റ്റുകള്‍ ഇയാളുടെ ടൈം ലൈനിലുണ്ട്.

തൃശൂര്‍ സ്വദേശി അഖിലേഷ് അടാട്ടുപറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി അസംബ്ലി വൈസ് പ്രസിഡണ്ടാണ്. ബിനീഷ് കോടിയേരിയെയും കോടിയേരി ബാലകൃണനെയും മുഖ്യമന്ത്രിയെയും ഉള്‍പ്പെടെ വികൃതമായി ചിത്രീകരിക്കുന്ന ഫോട്ടോഷോപ്പുകളാണ് ഇയാളുടെ ടൈം ലൈന്‍ നിറയെ

പെരുമ്പാവൂര്‍ സ്വദേശിയായ മാഹിന്‍ ഷാ ടാക്സി ഡ്രൈവറാണ്. റൈറ്റ് തിങ്കേര്‍സ് എന്ന ഗ്രൂപ്പിലേക്ക് ഇയാള്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.

വയാനാട് ചുങ്കത്തറ സ്വദേശിയായ ആസിഫ് അസി സൗദിയില്‍ തബൂക്കില്‍ ജോലി ചെയ്യുന്നു. മോശം ഭാഷ ഉപയോഗിച്ചാണ് വ്യാജ ചിത്രം ഇയാള്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

മലപ്പുറം സ്വദേശിയായ സുലൈന്‍മാന്‍ കുന്നുംപുറം ഇപ്പോള്‍ തിരുവനന്തപുരത്താണ്. ഇയാള്‍ യുഡിഎഫ് പ്രവര്‍ത്തകനാണ്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ഒട്ടേറെ വ്യാജ ചിത്രങ്ങള്‍ ഇയാളുടെ ടൈം ലൈനില്‍ ഉണ്ട്.

തൃശൂര്‍ ചാവക്കാട് സ്വദേശി റസാഖ് ആലുംപാടി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്.

തുടങ്ങി നിരവധി ഇടതുവിരുദ്ധ പ്രൊഫൈലുകളില്‍ വ്യാജ ചിത്രം പ്രചരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി ആരംഭിച്ച് ക‍ഴിഞ്ഞു.

വ്യാജ രേഖ നിര്‍മിക്കുന്നത് പോലെ തന്നെ ശിക്ഷാര്‍ഹമാണ് ഇവ പ്രചരിപ്പിക്കുന്നതും. ബിനീഷ് കോടിയേരിയുടെ വാര്‍ത്തയില്‍ കൈരളിയുടെ ലോഗോ ഉപയോഗിച്ച് വ്യാജ സ്‌ക്രീന്‍ ഷോര്‍ട്ട് നിര്‍മിച്ചവരെ കണ്ടെത്തിക്കഴിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here