ശിൽപ്പി രാജീവൻ പയ്യന്നൂരിൽ കരവിരുതിൽ പിറക്കുന്നത് ജീവസുറ്റ ശില്‍പ്പങ്ങള്‍

ശിൽപ്പി രാജീവൻ പയ്യന്നൂരിൽ കര വിരുതിൽ പിറക്കുന്നത് ജീവൻ തുടിക്കുന്ന ശില്പങ്ങളാണ്.മരത്തിലും കൊൺക്രീറ്റിലും ഫൈബറിലുമാണ് രാജീവൻ പയ്യന്നൂർ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. ചെഗുവേരയുടെ പൂർണകായ പ്രതിമയാണ് രാജീവൻ പയ്യന്നൂരിൻ്റെ ശിൽപ്പങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.

ചെറുപ്പം മുതൽ ചിത്രകലയിലായിരുന്നു രാജീവൻ പയ്യന്നൂരിന് കമ്പം. വിനോദത്തിനാണ് ശിപ്പങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.പ്രവാസ ജീവിതത്തിനിടെ നാട്ടിൽ എത്തിയപ്പോൾ കൗതുകത്തിന് ഉണ്ടാക്കിയ ശിൽപ്പം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.പിന്നീടിങ്ങോട്ട് രാജീവൻ പയ്യന്നൂരിൽ കരവിരുതിൽ പിറന്നത് ജീവൻ തുടിക്കുന്ന നിരവധി ശിൽപ്പങ്ങൾ.

ആറര അടി ഉയരത്തിൽ ഒറ്റത്തടിയിൽ തീർത്ത മഹാത്മാ ഗാന്ധിയുടെ പൂർണകായ ശില്പമായിരുന്നു ആദ്യത്തേത്.മരത്തിലും കോൺക്രീറ്റിലും ഫൈബറിലുമാണ് ശിൽപ്പങ്ങൾ നിർമിക്കുന്നത്.ചെ ഗുവേരയുടെ പൂർണ കായ പ്രതിമയാണ് അടുത്തിടെ പൂർത്തീകരിച്ചത്.

ഉത്സവ കാലങ്ങളിൽ കാഴ്ച വിരുണ്ണൂക്കുന്ന നിരവധി ആകർഷകമായ ഫ്ലോട്ടുകളും രാജീവൻ പയ്യന്നൂർ നിർമിച്ചിട്ടുണ്ട്. പയ്യന്നൂർ ഖാദി ഗ്രാമോദയയിലെ ധ്യാനത്തിൽ ഇരിക്കുന്ന ഗാന്ധിജിയുടെ പ്രതിമ, പയ്യാവൂർ വാതിൽ മട ഭൂദാനം കോളനിയിൽ സ്ഥാപിച്ച ടിവി അനന്തന്റെ പൂർണകായ പ്രതിമ തുടങ്ങിയവയാണ് ശ്രദ്ധേയമായവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News