25 കോടിക്ക് കോണ്‍ഗ്രസ് മുഴുവന്‍ വിലയ്ക്ക് വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വിലയ്ക്ക് വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.

സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് രൂപാണി ആരോപിച്ചു

തങ്ങളുടെ മുന്‍ എംഎല്‍എയെ 25 കോടിയ്ക്ക് ബിജെപി വിലയ്ക്ക് വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനുള്ള മറുപടിയായാണ് വിജയ് രൂപാണി ഇക്കാര്യം പറഞ്ഞത്. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 3നാണ് എട്ടു നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും വിജയ് രൂപാണി ശക്തമായി വിമര്‍ശിച്ചു. ഇന്നത്തേത് മഹാത്മ ഗാന്ധിയുടെ കോണ്‍ഗ്രസല്ല രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ആണെന്നായിരുന്നു രൂപാണിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News