‘എന്റെ വീടിന്‍റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നെങ്കിലും അന്വേഷിക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

ബാലതാരമായെത്തി നായിക പദവിയിലേക്ക് വളര്‍ന്ന മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനശ്വര. ആരാധകരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സംവദിക്കുകയും ചെയ്യാറുണ്ട് താരം.

ഇപ്പോ‍ഴിതാ ആരാധകരോട് അനശ്വരയ്ക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്. അനുവാദമില്ലാതെ തന്നെ കാണാൻ ആരും വീട്ടിലേക്ക് വരരുതെന്നാണ് അനശ്വര രാജൻ അഭ്യർത്ഥിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് താന്‍ വീട്ടിലുണ്ടോ എന്നുപോലും അന്വേഷിക്കാതെ അല്ലെങ്കില്‍ തന്‍റെ സ്വകാര്യതയെ പോലും മാനിക്കാതെ വീട്ടിലെത്തുന്ന സാഹചര്യമുണ്ടെന്ന് ആണ് താരം പറയുന്നത്.

View this post on Instagram

🙏

A post shared by SHE 🦋 (@anaswara.rajan) on

ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ തന്‍റെ അവുവാദമില്ലാതെ ആരും വീട്ടിലേക്ക് വരരുതെന്നാണ് നടി പറയുന്നത്. ഇത് തന്നെയും വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാർ ആവേണ്ടതുണ്ടെന്നും അനശ്വര കുറിപ്പില്‍ പറയുന്നു.

“നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാൻ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് കടന്നുവരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കുകയും അനുവാദം വാങ്ങുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. ഈ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെക്കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നിയമങ്ങളും നമ്മൾ പാലിക്കേണ്ടതുണ്ട്. അത് തെറ്റിയ്ക്കുന്നത് ഒരാളുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വകാര്യതയിലേക്കുമുള്ള കടന്നു കയറ്റമാണ്- അനശ്വര പറഞ്ഞു.

“യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് എനിക്ക് മനസിലാക്കാൻ കഴിയും. അതെനിക്കും ഗുണകരമാണെന്നറിയാം. അതിനു മുൻപ് എന്നോട് അനുവാദം ചോദിക്കുക എന്നത് പ്രധാനമാണ്. ഈ സാഹചര്യത്തിൽ നിങ്ങളിങ്ങനെ ചെയ്യുമ്പോൾ അതെനിക്കും നിങ്ങൾക്കും മാത്രമല്ല നിങ്ങളുടെ കുടുംബാംഗങ്ങൾക്കും അപകടകരമാണ്. ഇതുവഴി, എന്റെ കുടുംബാംഗങ്ങളും അപകടത്തിലാവും. അതിനാൽ മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് നമുക്ക് ബോധവാന്മാരായിരിക്കാം. ചുറ്റുമുള്ളവരോട് നല്ല രീതിയിൽ നമുക്ക് ഇടപെടാം.- അനശ്വര കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News