ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷ; കേസ് വിധി പറയാൻ മാറ്റി

യൂ ട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമായിരുന്നായെന്ന് കോടതി. ഒരാളെ ആക്രമിച്ച് സാധനങ്ങൾ എടുത്ത് കൊണ്ടു പോകുന്നത് കവർച്ചയല്ലേ എന്നും കോടതി വിമർശിച്ചു.മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേരാൻ യൂ ട്യൂബർ വിജയ് പി നായർക്ക് കോടതി അനുമതി നൽകി.അതേ സമയം കേസിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു

ഭാഗ്യലക്ഷ്മി ഉൾപ്പടെ 3 പേരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഹർജിക്കാരെ വിമർശിച്ചത്.
ഒരാളെ ആക്രമിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവായി പ്രദർശിപ്പിച്ചത് അയാളെ സമൂഹത്തിനു മുന്നിൽ അപമാനിക്കാനായിരുന്നില്ലേയെന്ന് കോടതി വിമർശിച്ചു.വ്യക്തിഹത്യ നടത്തിയതിന് ഇത് തെളിവല്ലേയെന്നും കോടതി ചോദിച്ചു.നിയമവാഴ്ചയിൽ വിശ്വാസമില്ലേയെന്നും കോടതി വിമർശിച്ചു.

ഒരാളെ അടിച്ചിട്ട് സാധനങ്ങൾ എടുത്ത് കൊണ്ടു പോകുന്നത് കവർച്ചയല്ലേ എന്നും സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുന്ന ഇക്കാര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. എന്നാൽ തങ്ങളുടെ പ്രവൃത്തി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതല്ലെന്ന് ഭാഗ്യലക്ഷ്മി വാദിച്ചു.

യൂ ട്യൂബർക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്നും എടുത്ത സാധനങ്ങൾ പോലീസിനെ ഏല്പിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. എന്നാൽ അനുവാദമില്ലാതെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും തൻ്റെ താമസസ്ഥലത്ത് എത്തി അതിക്രമം നടത്തിയതെന്ന് വിജയ് പി നായർ വാദിച്ചു.കവർച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൂവരും എത്തിയതെന്നും വിജയ് നായർ ചൂണ്ടിക്കാട്ടി.അതേ സമയം
കേസിൽ കൂടുതൽ പ്രതികൾ ഉണ്ടൊ എന്ന് പരിശോധിക്കണമെന്ന് സർക്കാർ അറിയിച്ചു.

ഫോണുകൾ വീണ്ടെടുക്കാറുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.മുൻകൂർ ജാമ്യ ഹർജിയിൽ വിജയ് പി നായർക്ക് കക്ഷി ചേരാൻ അനുമതി നൽകിയ കോടതി ഇന്ന് വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here