നടുറോഡില്‍ അടിവസ്ത്രം അഴിച്ച് ആക്ഷേപനാടകം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: നടുറോഡില്‍ അടിവസ്ത്രം അഴിച്ച് മന്ത്രിക്കും എംഎല്‍എക്കുമെതിരെ തെറി അഭിഷേകം നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍.

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടറായ കൃഷ്ണകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണകുമാറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞദിവസമാണ് സംഭവം. ചാവക്കാട് ചേറ്റുവ ദേശീയപാതയില്‍ റോഡില്‍ കുഴികളുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ പട്ടാപക്കല്‍ നടുറോഡില്‍ വാഹനം നിര്‍ത്തി അടിവസ്ത്രം ഉരിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ ചാവക്കാട് പൊലീസ് കേസെടുത്തു.

ഈ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് ഇയാളുടെ ആക്ഷേപനാടകം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആര്‍എംഒ ആയിരുന്നു കൃഷ്ണകുമാര്‍. സ്വകാര്യ പ്രാക്ടീസ് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഇയാള്‍ക്കെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News