”ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥന്‍മാര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍”; ചിത്രങ്ങള്‍ പങ്കുവച്ച് ലാല്‍ ജോസ്

കൗമാരം മുതല്‍ ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥന്‍മാര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്.

ലാല്‍ ജോസ് പറയുന്നു: കളഞ്ഞ് പോയി എന്ന് കരുതിയ ഒരു യുവാവിനെ കാരക്കാമുറിയില്‍ വച്ച് തിരിച്ചു കിട്ടിയിട്ടുണ്ട്.

94 വയസ്സുളള ഗുരു സാനുമാഷ്, 70 വയസ്സ് ആഘോഷമാക്കിയിരിക്കുന്ന ജോണ്‍പോള്‍ അങ്കിള്‍. ഇരുവര്‍ക്കുമിടയില്‍ മനസ്സുകൊണ്ട് തലകുനിച്ച് നില്‍ക്കേ ഞാന്‍ ആദ്യം യുവാവും ,പിന്നീട് അവരുടെ വര്‍ത്തമാനങ്ങള്‍ക്ക് കാതോര്‍ത്തപ്പോള്‍ ഒരു ശിശുവുമായി.

ജോണ്‍പോള്‍ അങ്കിള്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം, ഓര്‍മ്മ വിചാരം എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സാനുമാഷില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു. കൗമാരം മുതല്‍ ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥന്‍മാര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ , കാലമേ നന്ദി !

കളഞ്ഞ് പോയി എന്ന് കരുതിയ ഒരു യുവാവിനെ കാരക്കാമുറിയിൽ വച്ച് തിരിച്ചു കിട്ടിയിട്ടുണ്ട്. 94 വയസ്സുളള ഗുരു സാനുമാഷ്, 70…

Posted by Laljose Mechery on Thursday, 29 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News