പാമ്പു കടിയേറ്റ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് വീട് വച്ചുനല്‍കാനൊരുങ്ങി വാവ സുരേഷ്

പാമ്പു കടിയേറ്റ് മരിച്ച ആദിത്യ എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് വീട് വച്ചുനല്‍കാനൊരുങ്ങി വാവ സുരേഷ്. പ്രവാസി മലയാളികള്‍ തനിക്ക് വീട് നിര്‍മിക്കുന്നതിനായി നല്‍കിയ പണം ഉപയോഗിച്ച് ആദിത്യടുടെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കുകയാണു വാവ സുരേഷ്.

വാവ സുരേഷിന്റെ വാക്കുകള്‍:

നമസ്‌കാരം..??
അങ്ങനെ ഇന്ന് ഒരു കുടുംബത്തിന്റെ സ്വപ്നത്തിനു തിരി തെളിഞ്ഞു. പക്ഷെ അതിനു ഒരു കുരുന്നിന്റെ വിയോഗത്തിലൂടെയായി മാറേണ്ടി വന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ വീട്ടില്‍ ഉറങ്ങി കിടന്ന 10 വയസുള്ള ആദിത്യ മോള്‍ പാമ്പ് കടിയേറ്റ് മരണപ്പെടുകയുണ്ടായി.

വീടിന്റെ സൗകര്യ കുറവും അടച്ചുറപ്പുള്ള വാതിലുകളും ഇല്ലാത്തതുകൊണ്ടു തന്നെയായിരുന്നു. എന്തു പറഞ്ഞാലും ഈ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കഴിയില്ല, അവര്‍ക്കുണ്ടായ നഷ്ട്ടം നികത്താനും കഴിയില്ല. ഇനിയുള്ള ഒരു മോള്‍ക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അവര്‍ക്ക് ഒരു അടച്ചുറപ്പുള്ള ഒരു വീട് കിട്ടിയേ തീരു.

ഈ കാര്യങ്ങള്‍ നിലനിര്‍ത്തി ഞാന്‍ ഇതിനു മുന്നേ ഒരു വീഡിയോ ചെയ്തിരുന്നു. അതിലൂടെ കുറച്ചു നന്മ മനസ്സുള്ള ദേശ വിദേശ മനുഷ്യസ്‌നേഹികള്‍ ആദിത്യ മോളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് കുറച്ചു സംഭാവന ചെയ്യുകയുണ്ടായി.

ആ ചെറിയ തുകയും എനിക്ക് ഒരു വീട് ചെയ്ത് തരാമെന്ന് പറഞ്ഞ എന്റെ പ്രിയപ്പെട്ട പ്രവാസി മലയാളികളെയും മുന്‍നിര്‍ത്തി ആദിത്യ മോളുടെ ആത്മാവിനു പ്രണാമം പറഞ്ഞു കൊണ്ട് ഇന്ന് വീട് പണിക്ക് തറകല്ലിടാന്‍ കഴിഞ്ഞു. ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകാതെയിരിക്കാന്‍
ഇവരെ പോലെ അര്‍ഹിക്കുന്നവര്‍ക്ക് അംഗീകാരം കിട്ടണം.

ഈ പുണ്യപ്രവര്‍ത്ഥനത്തിനു പങ്കാളികളായ എല്ലാ മനസ്സിനും എന്റെ ഒരായിരം നന്ദി.

സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കുക.(Mrs.sindhu
Federal bank
Branch : pathanapuram
Ac.no : 10520100220990
IFSC : FDRL0001052)
??സ്‌നേഹപൂര്‍വ്വം??
വാവ സുരേഷ്

നമസ്കാരം..🙏
അങ്ങനെ ഇന്ന് ഒരു കുടുംബത്തിന്റെ സ്വപ്നത്തിനു തിരി തെളിഞ്ഞു. പക്ഷെ അതിനു ഒരു കുരുന്നിന്റെ…

Posted by Vava Suresh on Thursday, 29 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News