കെ എം ഷാജിയുടെ അഴിമതി തുറന്ന് കാണിക്കാന്‍ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ

കെ എം ഷാജിയുടെ അഴിമതി തുറന്ന് കാട്ടുന്നതിനായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ 150 കേന്ദ്രങ്ങളിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു കേന്ദ്രത്തില്‍ പത്ത് പേര്‍ വീതമാണ് പങ്കെടുത്തത്.

അഴീക്കോട് എം എല്‍ എ കെ എം ഷാജിയുടെ തട്ടിപ്പുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുനതിനാണ് എല്‍ ഡി എഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 150 കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് പ്രതിഷേധ യോഗങ്ങള്‍ ചേര്‍ന്നത്.വിവിധ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫ് ഘടക കക്ഷി നേതാക്കള്‍ നേതൃത്വ നല്‍കി. തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് ഒപ്പം കെ എം ഷാജി അസത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രെട്ടറി എം വി ജയരാജന്‍ പറഞ്ഞു. ജനവഞ്ചന കാട്ടിയ കെ എം ഷാജി തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കെ എം ഷാജിയുടെ അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്‍ ഡി എഫ് പ്രചാരണ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കെ എം ഷാജിയുടെ മണ്ഡലമായ അഴീക്കോടും പ്രതിഷേധ പരിപാടി നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News