കമല്‍ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പെരുമാറ്റചട്ടം ലംഘിച്ചതിന് കമല്‍ നാഥിന്റെ സ്റ്റാര്‍ ക്യാംപെയിനര്‍ പദവി കമീഷന്‍ റദ്ദാക്കി. ഇനി കമല്‍ നാഥ് പ്രചാരണത്തിനെത്തുമ്പോള്‍ മുഴുവന്‍ ചിലവും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വഹിക്കണം.

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനെ മാഫിയ എന്നു വിശശിപ്പിച്ചതാണ് നടപടിക്ക് ആധാരം.

ബിജെപി സ്ഥാനാര്‍ഥി ഇമര്‍ത്തി ദേവിയെ ഐറ്റം എന്ന് വിളിച്ചതും വിവാദമായിരുന്നു.

ഐറ്റം പരാമര്‍ശത്തിനെതിരായ ബി ജെ പി പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ്
പ്രചാരണ സമയത്ത് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് കമല്‍ നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News