ഇന്ത്യയോട് ബൈ പറഞ്ഞ് പബ്ജി; ഇന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കില്ല

ഇന്ത്യയോട് ഗുഡ് ബെെ പറഞ്ഞ് പബ്ജി. ഇന്ന് മുതല്‍ പബ്ജി മൊബൈലും പബ്ജി മൊബൈല്‍ ലൈറ്റും ഇന്ത്യയില്‍ ലഭിക്കില്ല. പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പൂര്‍ണമായും പബ്ജി ഇല്ലാതാകുന്നത്.

ഗൂഗിള്‍ പ്ലേ, ആപ്പില്‍ ആപ്പ് സ്‌റ്റോറില്‍നിന്നു നീക്കം ചെയ്‌തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും പബ്ജി കളിക്കാമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 30 ന് എല്ലാ സേവനങ്ങളും റദ്ദാക്കുകയാണെന്ന് പബ്ജി മൊബൈല്‍ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു.

പബ്ജി ആരാധകര്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഗെയിം ഇനിമുതല്‍ ലഭിക്കില്ലെന്ന് അറിയിപ്പ് പുറത്തുവിട്ടത്. ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതിന് അധികൃതര്‍ ഖേദമറിയിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ രണ്ടിനാണ് പബ്ജി ഉള്‍പ്പെടെ നിരവധി ആപ്പുകള്‍ക്കു ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് ഗെയിമിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചൈനീസ് കമ്പനിയുമായി ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ടെന്‍സെന്റുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വളരെ പെട്ടെന്ന് പരിഹാരം കണ്ടെത്തുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News