
തുർക്കിയിൽ വൻ ഭൂചലനം. റിക്ടർസ്കെയിലിൽ 7.0 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ് പടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായത്. ഇസ്മിർ പ്രവിശ്യയിലുണ്ടായ ഭൂചനത്തിൽ നിരവധി പേര് മരിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.
ഭൂചലനത്തില്‍ പ്രവിശ്യയിലെ ഇരുപതോളം കെട്ടിടങ്ങൾ തകർന്നു വീണു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഗ്രീസിന്റെയും തുർക്കിയുടേയും ഈജിയൻ തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഗ്രീക്ക് ദ്വീപായ സമോസിലെ തീരത്ത് ചെറിയ സുനാമി ഉണ്ടായതായും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here