ബ്ലൂ മൂണ്‍; ആകാശത്തെ കൗതുകക്കാ‍ഴ്ച്ചയ്ക്ക് നാളെ സാക്ഷിയാകാം

കൗതുകക്കാഴ്ചയൊരുക്കി നാളെ ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്‍)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒക്ടോബര്‍ 31ന് ശനിയാഴ്ചയാണ് ബ്ലൂ മൂണ്‍ ദൃശ്യമാകുക.

എന്താണ് ബ്ലൂ മൂണ്‍ ?

പേരുപോലെ ബ്ലൂ മൂണിന് ചന്ദ്രന്റെ നിറവുമായി യാതൊരു ബന്ധവുമില്ല. അപൂര്‍വ്വമായി സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ മൂണ്‍ എന്ന് പ്രയോഗിക്കുന്നത്. ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥാവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂണ്‍ അഥവാ നീല ചന്ദ്രന്‍ എന്ന് വിളിക്കുന്നത്.

വളരെ അപൂര്‍വ്വമായി മാത്രമാണ് ഒരു മാസത്തില്‍ രണ്ട് പൗര്‍ണമി സംഭവിക്കുന്നതാണ് കാണാനാകുക.ഒക്‌ടോബര്‍ ഒന്നിന് പൂര്‍ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 19 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇത്തരമൊരു പ്രതിഭാസം ‍വീണ്ടും കാണാനാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News