ഇനിയെങ്കിലും വിശ്വസിക്കുമോ ഞാൻ കൃഷിക്കാരിയാണെന്ന്:സുബി സുരേഷ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രി സുബി സുരേഷിൻറെ ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരുന്നു. വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ,എന്ന ക്യാപ്ഷ്യനായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുബി കുറിച്ചിരുന്നത്.

കൃഷിയിടത്തിലെ വാഴക്കുലയും ഏന്തി നടന്നു വരുന്ന സുബിയുടെ ചിത്രത്തിനു താഴെ . “കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?” എന്നൊക്കെ ചോദ്യങ്ങളുണ്ടായിരുന്നു.

എല്ലാ ചോദ്യത്തിനും ഉത്തരം നൽകുകയാണ് കൈരളി ന്യൂസ് ഓൺലൈനിലൂടെ സുബി:

നാലുവർഷം മുൻപാണ് എറണാകുളം വരാപ്പുഴയിൽ സുബി പുതിയ വീടുവെച്ചത്. കൃഷിയിൽ താൽപ്പര്യമുള്ള താരം വീടിന്റെ ടെറസിൽ പച്ചക്കറി കൃഷി തുടങ്ങി.വളരെ വിപുലമായി തന്നെ കൃഷി ചെയ്തു വരികയായിരുന്നു.പക്ഷെ ചൂട് കൂടിയതോടു കൂടി രണ്ടു തവണയൊക്കെ ടെറസിൽ കേറി നാണക്കേണ്ടി വന്നു.അതോടെ കുറച്ചൊക്കെ വിളവും കുറഞ്ഞു അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോൾ ആണ് തൊട്ടടുത്ത പറമ്പിൽ എന്ത് കൃഷി വേണമെങ്കിലും ചെയ്തോളു എന്ന് ക്ളീറ്റസ് ചേട്ടൻ പറയുന്നത്.പിന്നങ്ങോട്ടൊരു ആഘോഷമായിരുന്നു.വാഴ,കാപ്പ,പപ്പായ ,മുളക് ,ചീര ,പയർ ,വെണ്ട തുടങ്ങി പേരറിയാത്ത ചെടി വരെ സുബിയുടെ സ്വന്തമല്ലാത്ത കൃഷിയിടത്തിലുണ്ട് .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here