പാലക്കാട് ബിജെപിയില്‍ ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി; നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണം

പാലക്കാട്: പാലക്കാട് ബിജെപിയില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ അനുകൂലികളുടെ കൂട്ടരാജി. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കൂട്ടരാജി.

ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒ.ബി.സി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍. വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് പാര്‍ട്ടിവിട്ട എല്‍. പ്രകാശിനി പറഞ്ഞു. ബിജെപി നേതാക്കള്‍ വന്‍ അഴിമതിയാണ് നടത്തുന്നതെന്നും രാജിവച്ചവര്‍ പറഞ്ഞു.

ബിജെപി നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭ രംഗത്തെത്തിയിരുന്നു.

അതേസമയം, ശോഭയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ കെ. സുരേന്ദ്രന്‍ തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നാലെയാണ് ശോഭ ബിജെപിയുടെ പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ട് നിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News