നാലു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍; മന്ത്രി എംഎം മണി

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകളാണ് നല്‍കിയതെന്നും ഇപ്പോള്‍ പ്രതിമാസം ഇരുപത്തയ്യായിരത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി എംഎം മണി.

മന്ത്രിയുടെ വാക്കുകള്‍: 2017 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതി ഇപ്പോഴും നിലനിര്‍ത്തുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകളാണ് നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം ഇരുപത്തയ്യായിരത്തോളം പുതിയ കണക്ഷനുകള്‍ നല്‍കുന്നു.

പുതിയ കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ചതു കാരണം അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് താമസമില്ലാതെ തന്നെ കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്നുണ്ട്. വൈദ്യുതി സേവന മേഖലയില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചും, വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ സേവനങ്ങള്‍ നടപ്പാക്കിയും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനും തടസ്സങ്ങള്‍ ഇല്ലാതെ 24 മണിക്കൂറും വൈദ്യുതി വിതരണം യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞു.

2017 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതി ഇപ്പോഴും നിലനിര്‍ത്തുന്നു….

Posted by MM Mani on Friday, 30 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News