ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

സ്വപ്ന സുരേഷിന്റെ കളളപ്പണം വെളുപ്പിച്ച കേസില്‍ ഇഡിയുടെ കസ്റ്റഡിയില്‍ തുടരുന്ന എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. മൂന്നാം ദിവസമാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്.

കളളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തതെങ്കിലും സ്വര്‍ണ്ണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ മൊഴി എടുക്കുകയാണ് ഇഡിയുടെ പ്രധാനലക്ഷ്യം.

മൊബൈല്‍ ഫോണില്‍ നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

കസ്റ്റഡി കാലാവധി തീരുംമുമ്പ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലിനെയും വിളിച്ചുവരുത്തി ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നവംബര്‍ നാല് വരെയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News