പ്രതിദിന കൊവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം; ദേശീയ ശരാശരിയുടെ മൂന്നിരട്ടി പരിശോധന കേരളത്തില്‍

പ്രതിദിന കോവിഡ്‌ പരിശോധനയിൽ മുന്നിൽ കേരളവും ഡൽഹിയുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയ ശരാശരി 844 പരിശോധനയായിരിക്കെ കേരളവും ഡൽഹിയും പ്രതിദിനം മൂവായിരത്തിൽ അധികം പരിശോധന നടത്തുന്നു.

പ്രതിദിനം 10 ലക്ഷത്തിൽ 140 പരിശോധനയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശത്തേക്കാൾ കൂടുതൽ പരിശോധന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടക്കുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആകെ രോഗികൾ 80.89 ലക്ഷം. 24 മണിക്കൂറിനിടെ 563 പേർ മരിച്ചു. ആകെ മരണം 1.21 ലക്ഷം.

വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിൽ–-156‌. ബംഗാൾ–- 61, ഛത്തീസ്‌ഗഢ്‌–- 53, കർണാടകം–- 45, തമിഴ്‌നാട്‌–- 35, ഡൽഹി–- 27, യുപി–- 25, ആന്ധ്ര–- 16, മധ്യപ്രദേശ്‌–- 16 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ മരണം.

24 മണിക്കൂറിനിടെ 57,386 പേർ രോഗമുക്തരായി. മൂന്നു മാസത്തിനിടെ ആദ്യമായി ചികിത്സയിലുള്ളവർ ആറ്‌ ലക്ഷത്തിൽ താഴെയായി; 5.94 ലക്ഷം പേർ. രോഗമുക്തി നിരക്ക്‌ 91.15 ശതമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here