കേരളപ്പിറവി ദിനത്തില്‍ മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ

സര്‍ക്കാറിനെതിരെയും സിപിഐഎമ്മിനെതിരെയും മാധ്യമ വാര്‍ത്തകള്‍ വ‍ഴി നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ ക്യാമ്പെയ്നുമായി സിപിഐഎം.

മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നേരത്തെ തന്നെ പാര്‍ട്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടുന്ന സത്യാനന്തരം എന്ന തുടര്‍ പരുപാടി സംഘടിപ്പിക്കുന്നുണ്ട്.

ലോകവ്യാപകമായി കോർപ്പറേറ്റുകളാൽ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ ഭരണകൂടത്തിന്റെ പ്രചാരണ ഉപകരണങ്ങളായാണ് പ്രവർത്തിക്കുന്നത്….

Posted by CPIM Kerala on Friday, 30 October 2020

സര്‍ക്കാര്‍ വിരുദ്ധതയില്‍ നിന്നും കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ നിന്നും രൂപപ്പെടുന്നവയാണ് ഈ അടുത്ത കാലത്തുവന്ന വാര്‍ത്തകളില്‍ ഒരു വലിയ വിഭാഗവും.

ഇടതുപക്ഷത്തിനെതിരെ രൂപംകൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷം മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങൾ സമൂഹത്തിലേക്ക് എത്താതിരിക്കാൻ വാർത്തകൾ തമസ്‌കരിക്കുന്നതും പതിവാണ്‌.

മാധ്യമനുണകളെ തുറന്നുകാട്ടേണ്ടത്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അനിവാര്യമാണെന്നതിനാലാണ്‌ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൂട്ടായ്‌മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News