ലൈഫ് മിഷന്‍ തറക്കലിടല്‍ ചടങ്ങിനിടെ ലീഗ് കൗണ്‍സിലര്‍മാരുടെ തമ്മില്‍ തല്ല്

ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്ഘാടന സ്ഥലത്ത് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ ബീമാപള്ളി റഷീദും ബീമാപ്പള്ളി ഈസ്റ്റ് വാർഡ് കൗൺസിലറായ സജീന ടീച്ചറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്

തിരുവനന്തപുരം നഗരസഭയിലെ മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മിലാണ് പരസ്യ വാക്കേറ്റം ഉണ്ടായത്. ലൈഫ്മിഷൻ പദ്ധതിയുടെ തറക്കല്ലിടൽ ബീമാപ്പള്ളി ഈസ്റ്റ് വാർഡിൽ നടത്താനാണ് നഗരസഭ നിശ്ച്ചയിച്ചത്.

എന്നാല്‍ ഇത് മറച്ച് വയ്ച്ച് ബീമാപ്പള്ളി വാർഡിലാണ് തറക്കല്ലിടൽ നടക്കുന്നതെന്ന് കാണിച്ച് ബീമാപ്പള്ളി റഷീദ് തൻ്റെ പടം വെച്ച് നോട്ടീസും പോസ്റ്ററുകളും ഫ്ലക്സുകളും വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്നു.

ഇത് ശരിയല്ല എന്ന് കാണിച്ച് സജീന ടീച്ചറും പ്രചാരണം നടത്തി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഉത്ഘാടന സ്ഥലത്ത് വച്ച് തര്‍ക്കം മൂര്‍ച്ഛിക്കുകയായിരുന്നു.

തറക്കല്ലിടൽ ദിവസമായ വെള്ളിയാഴ്ച്ച ഇതിനെ സംബന്ധിച്ച് ബീമാപ്പള്ളി റഷീദും സജീന ടീച്ചറും തമ്മിൽ വേദിയിൽ വെച്ച് തർക്കമായി. ഇതു കൂടാതെ ബീമാപ്പള്ളി റഷീദിന് ബിജെപിയുമായുള്ള ബന്ധവും തർക്കത്തിന് മൂര്‍ച്ച കൂട്ടി.

ഇത് അനുവദിക്കാൻ പറ്റില്ലെന്ന് സജ്ന ടീച്ചർ പറഞ്ഞത് റഷീദിനെ ക്ഷുഭിതനാക്കി. തുടർന്ന് ഇരുവർക്കുമൊപ്പമുള്ള ലിഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും പിടിച്ച് തള്ളലുമായി. ഒടുവില്‍ നാട്ടുകാർ ഇടപെട്ടാണ് ഇരു സംഘങ്ങളേയും പിടിച്ച് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News