അയര്‍ലന്‍റിലെ വസതിയില്‍ ഇന്ത്യന്‍ യുവതിയും മക്കളും മരിച്ച നിലയില്‍; ദുരൂഹമെന്ന് പൊലീസ്

അയർലൻഡ് ബാലന്റീറിലെ വസതിയില്‍ ഇന്ത്യന്‍ യുവതിയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും വയസുള്ള അവരുടെ മക്കളെയുമാണ് താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയം ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.

മൂന്ന് പേരുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുമ്പോ‍ഴും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരു സ്വദേശിയായ സീമ ബാനു, 11 വയസുള്ള മകൾ അസ്ഫിറ റിസ, ആറു വയസുള്ള മകൻ ഫൈസാൻ സയീദ് എന്നിവരാണ് മരിച്ചത്. അയർലൻഡ് പൊലീസായ ഗാർഡയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നത്.

അതേസമയം, ഭർത്താവിൽ നിന്ന് സീമയ്ക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി സീമയെയും കുട്ടികളെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണം ബുധനാഴ്ച മാത്രമാണ്‌ പൊലീസ് അറിഞ്ഞത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷണൽ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News