3 വയസുള്ളപ്പോൾ താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഫാത്തിമ സന ഷെയ്ഖ്

തനിക്ക് മൂന്ന് വയസുള്ളപ്പോൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്.

ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരുണ്ട്. അത്തരക്കാരെ താൻ കണ്ടിട്ടുണ്ട്. സിനിമ മേഖലയിൽ മാത്രമല്ല ലിംഗവിവേചനം നിലനിൽക്കുന്നത്. നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഇവിടെയുണ്ടെന്നും മൂന്ന് വയസുള്ളപ്പോഴാണ് താന്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും വ്യക്തമാക്കി.

ലിംഗവിവേചനം സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ വേരോടിയിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കും. സ്ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം വിവേചനത്തിനെതിരെ പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാത്തിമ സന പറഞ്ഞു.

സിനിമ രംഗത്തേക്ക് കടന്നുവരുന്നതിന് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ചും ഫാത്തിമ തുറന്ന് പറഞ്ഞു. കാണാൻ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാൽ സിനിമ നടിയാവാൻ സാധ്യതയില്ലെന്ന് ചിലർ പറഞ്ഞതായി ഫാത്തിമ സന തുറന്നു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News