അന്വേഷണം നടക്കട്ടെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം; പാര്‍ട്ടി തുടക്കം മുതല്‍ പറയുന്ന നിലപാട് ഇത് തന്നെയാണ്: യെച്ചൂരി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രതികരണവുമായി സീതീറാം യെച്ചൂരി. കേന്ദ്ര ഏകന്‍സികളെ ഉപയോഗിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് ബിജെപി പല സംസ്ഥാനങ്ങളിലും തുടരുന്ന നയം ആണ്.

പണവും അധികാരവും ഉപയോഗിച്ചു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ശിവശങ്കറിന്റെ കാര്യത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തതാണെന്നും അന്വേഷണം നടന്ന് കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്നതുമാണ് പാര്‍ട്ടി നിലപാടെന്നും ഇത് സര്‍ക്കാരും തുടക്കം മുതല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ബിനീഷ് കോടിയേരി പാര്‍ട്ടി മെമ്പര്‍ അല്ല പിന്നെ പാര്‍ട്ടി എങ്ങനെ ആണ് ഉത്തരവാദി ആകുന്നതെന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള മറുപടിയായി യെച്ചൂരി പറഞ്ഞു.

അന്വേഷണം നടക്കട്ടെ എന്ന് കോടിയേരി തന്നെ പറഞ്ഞതാണ് ബിജെപിയും കോണ്ഗ്രസും ഒരു ടീമായി ആണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

അസമിലും ബംഗാളിലും കോണ്ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here