കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചും ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ വിമര്‍ശിച്ചും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചും ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ വിമര്‍ശിച്ചും മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍.

കേ​ര​ള​ത്തെ മി​ക​ച്ച സം​സ്ഥാ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​ത്ത വാ​ര്‍​ത്ത പ​ങ്കു​വെ​ച്ചാണ് പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ട്വീ​റ്റ് ചെ​യ്ത​ത്. രാ​മ​രാ​ജ്യം vs യ​മ​രാ​ജ്യം എ​ന്നാ​യി​രു​ന്നു പ്ര​ശാ​ന്ത് ഭൂ​ഷ​ണിന്‍റെ ട്വീറ്റ്. ഏ​റ്റ​വും മോ​ശം ഭ​ര​ണ​മു​ള്ള സംസ്ഥാനം എന്ന നിലയ്ക്കാണ് ഉത്തര്‍ പ്രദേശിനെ പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചത്.

ഐ​എ​സ്‌ആ​ര്‍​ഒ മു​ന്‍ മേ​ധാ​വി ഡോ.​ക​സ്തു​രി രം​ഗ​ന്‍ അ​ധ്യ​ക്ഷ​നാ​യ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് സെ​ന്‍റ​ര്‍(​പി​എ​സി) ത​യാ​റാ​ക്കി​യ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ഇ​ന്‍​ഡ​ക്സ് ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ലെ വ​ലി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മി​ക​ച്ച ഭ​ര​ണ​മു​ള്ള സം​സ്ഥ​ന​മെ​ന്ന പ​ദ​വി കേ​ര​ളം സ്വ​ന്ത​മാ​ക്കി​യിരുന്നു.

ത​മി​ഴ്നാ​ടാ​നാ​ണ് ര​ണ്ടാം സ്ഥാ​നം. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പട്ടികയില്‍ ഏറ്റവും അവസാനമാണുള്ളത്. മി​ക​ച്ച ഭ​ര​ണം കാ​ഴ്ച്ച വെ​യ്ക്കു​ന്ന ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത് ഗോ​വ​യാ​ണ്.

ന്യൂ​ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സി വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ സൂ​ചി​പ്പി​ച്ച​ത്. പ​ക്ഷ​പാ​ത​രാ​ഹി​ത്യം, വ​ള​ര്‍​ച്ച, സു​സ്ഥി​ര​ത എ​ന്നീ മൂ​ന്ന് ഘ​ട​ക​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി സു​സ്ഥി​ര വി​ക​സ​നം വി​ശ​ക​ല​നം ചെ​യ്താ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണ​ങ്ങ​ളു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യ​തെ​ന്ന് പി​എ​സി പ​റ​യു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News