സാമ്പത്തിക സംവരണത്തെ പിന്തുണച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

ഇടതു പക്ഷ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പിന്തുണച്ച് രംഗത്ത്. കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻകോശിയും, ജനറൽസെക്രട്ടറി അഡ്വ. പ്രകാശ് പി തോമസും സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തത്. സംവരണത്തെ എതിർക്കുന്നവർ സെൽഫ് ഗോളടിക്കുകയാണെന്നും ക്രൈസ്തവ സഭകളുടെ വക്താക്കൾ പറഞ്ഞു.

തങളുടെ സമുധായത്തിലെ പിന്നേക്കാവസ്ഥയിലെ കുടുമ്പങളെ സാമ്പത്തിക സംവരണം കരകേറ്റുമെന്നതു കൊണ്ടാണ് പിണറായി സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നതെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ഭാരവാഹികൾ വ്യക്തമാക്കി.

നിലവിലെ 50% സംവരണത്തിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നും സംവരണത്തെ എതിർക്കുന്നവർ സെൽഫ്
ഗോളടിക്കുകയാണെന്നും കൗൺസിൽ ഓഫ് ചർച്ചസ് ചൂണ്ടികാട്ടി.

അർഹമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ക്രൈസ്തവ സമൂഹത്തെ രാഷ്ട്രീയ മുന്നണികൾ വഞ്ചിക്കുകയും ന്യൂനപക്ഷ
കമ്മീഷനിലും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലും പ്രധാനമന്ത്രി ജൻ വികാസ് കാര്യകം സമിതികളിലും അർഹമായ
പ്രാതിനിധ്യം നിഷേധിക്കുകയും ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ അർഹമായ വിഹിതം നിഷേധിക്കുകയും ചെയ്തതായി
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel