ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്.

അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോട്ടപ്പള്ളിക്കടുത്ത് കന്നാലിപ്പാലത്തിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന മീൻ കയറ്റിയ വാഹനം ഇടിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News