ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം; മൊബൈൽ നമ്പർ നൽകി മോഷണം; കള്ളനെ പൊലീസ് പൊക്കിയത് ഇങ്ങനെ

ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയെ സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പറ്റിച്ച് പണം കവർന്നയാളെ പൊലീസ് പിടികൂടി. ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് മാന്നാറിൽ എത്തി അറസ്റ്റ് ചെയ്തത്.

വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും മൊബൈൽ നമ്പർ നൽകുകയും ചെയ്തശേഷമാണ് ഇയാള്‍ പണം കവർന്നത്. ഇയാളെ അതേ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെയാണ് റെയിൽവേ പൊലീസ് പിടികൂടിയതും.

കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്തു നിന്ന് പാലക്കാട്ടേക്കു യാത്ര ചെയ്യുന്നതിനിടെയാണ് വീട്ടമ്മയുമായി പരിചയപ്പെട്ടത്.സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ വീട്ടമ്മയോട് പറഞ്ഞിരുന്നത്.

ട്രെയിൻ തൃശൂരിലെത്തിയപ്പോൾ വീട്ടമ്മ മുഖം കഴുകാനായി പോയ സമയത്ത് ബാഗിലുണ്ടായിരുന്ന 11,000 രൂപയുമായി പ്രതി കടന്നു കളയുകയായിരുന്നു.

വീട്ടമ്മ പാലക്കാട് എത്തിയ ശേഷമാണ് പണം നഷ്ടപ്പെട്ടെന്ന് അറിയുന്നത്. വീട്ടമ്മ റെയിൽവേ പൊലീസിന് പ്രതിയുടെ മൊബൈൽ നമ്പർ സഹിതമാണ് പരാതി നൽകിയത്. കേരള പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here