പ്രവാസികള്‍ക്ക് തിരിച്ചടി: ജോലിക്ക് സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് അംഗീകാരം

മനാമ: പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നത് നിയന്ത്രിച്ച്, സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് ബഹ്റൈന്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ അംഗീകാരം.

തൊഴിലുടമകള്‍ സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പ്രയാസമാണെന്നും പുനഃപരിശോധിക്കണമെന്നും തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശികളെ നിയമിക്കാത്ത തൊഴിലുടമകള്‍ക്ക് 5000 മുതല്‍ 20,000 ദിനാര്‍ വരെ പിഴയും ബില്ലില്‍ നിര്‍ദേശിക്കുന്നു.

വേതനം കുറഞ്ഞ തൊഴിലുകളാണ് പ്രവാസികള്‍ ചെയ്യുന്നതെന്നും ഇത്തരം തൊഴിലുകളോട് പൊതുവെ സ്വദേശികള്‍ വിമുഖത കാണിക്കുന്നവരാണെന്നും മന്ത്രാലയം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News