വീടിന്റെ മുകളില്‍ സ്‌കോര്‍പ്പിയോ മോഡല്‍ ടാങ്ക്; വൈറലായതോടെ ചിത്രം ഏറ്റെടുത്ത് ആനന്ദ് മഹീന്ദ്രയും

ചിലരുടെ വാഹനപ്രണയം പ്രശസ്തമാണ്. ഇവരില്‍ ചിലര്‍ അത് വ്യത്യസ്തമായി പ്രകടിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ, ആദ്യവാഹനത്തോടുള്ള ഒരു ബിഹാര്‍ സ്വദേശിയുടെ ഇഷ്ടമാണ് വൈറലാകുന്നത്.

ഇന്തസാര്‍ അലാം എന്നയാള്‍ തന്റെ ആദ്യ കാറായ സ്‌കോര്‍പ്പിയോയുടെ മോഡലിലാണ് വീടിന് മുകളില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചത്.
കാറിന്റെ സമാനമായ നമ്പര്‍ പ്ലേറ്റ് അടക്കം നല്‍കിയാണ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്തസാറിന്റെ ഭാര്യയുടേതാണ് ഇത്തരമൊരു ആശയം. 2.5 ലക്ഷം രൂപ മുടക്കിയാണ് ടാങ്ക് നിര്‍മ്മിച്ചത്.

സംഭവം വൈറലായതോടെ ആനന്ദ് മഹീന്ദ്രയും ചിത്രം ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News