കൊവിഡ് വാക്‌സിന്റെ വിതരണം: പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രനിര്‍ദേശം

ദില്ലി: കൊവിഡ് വാക്‌സിന്റെ വിതരണം സുഗമമാക്കാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്.എസ്.സി), അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന കര്‍മസമിതി (എസ്.ടി.എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതി (ഡി.ടി.എഫ്.) എന്നിവ രൂപവത്കരിക്കാനാണ് നിര്‍ദേശം.

വാക്സിന്‍ വിതരണം ഏകോപിപ്പിക്കുക, ജനങ്ങളെ ബോധവത്കരിക്കുക, വിതരണ ശൃംഖലകള്‍ തയ്യാറാക്കുക, പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുക, ഓരോ സ്ഥലങ്ങളിലെയും ഭൂമിശാസ്ത്രപരവും യാത്രാബുദ്ധിമുട്ടുകളും അടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് പരിഹാരം കാണുക തുടങ്ങിയവയാണ് സമിതികളുടെ ഉത്തരവാദിത്തങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here