ആദ്യ ‘ജെയിംസ് ബോണ്ട്’ ഷോണ്‍ കോണറി അന്തരിച്ചു

ആദ്യ ജെയിംസ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു.

1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായിരുന്നു ഷോണ്‍ കോണറി. ഡോക്ടര്‍ നോ ഉള്‍പ്പെടെയുള്ള ബോണ്ട് ചിത്രങ്ങളും ഇന്‍ഡ്യാനാ ജോണ്‍സ് ആന്‍ഡ് ദ് ലാസ്റ്റ് ക്രൂസേഡ്, ദ് ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ തുടങ്ങിയവ ചിത്രങ്ങളിലൂടെ വന്‍ജനപ്രീതി നേടിയ നടനാണ് ഷോണ്‍ കോണറി.

1988 ല്‍ ദ് അണ്‍ടച്ചബ്ള്‍സ് എന്ന ചിത്രത്തിലൂടെ ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്‌കര്‍ കരസ്ഥമാക്കി. ഗോള്‍ഡന്‍ ഗ്ലോബും ബാഫ്റ്റയും ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here