അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതിയും മക്കളും കൊല്ലപ്പെട്ട നിലയില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട നിലയില്‍. മൈസുരു സ്വദേശി സീമാ ഭാനു സൈദ്, മക്കളായ പതിനൊന്നുകാരി ആസഫിറ, ആറുവയസുകാരന്‍ ഫൈസാന്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അയര്‍ലണ്ടിലെ സൌത്ത് ഡബ്ലിനിലാണ് സംഭവം. ലിവെല്ലന്‍ കോര്‍ട്ട് എന്ന സ്ഥലത്തെ ഇവരുടെ വീട്ടിലാണ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തുന്നതിനും അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് വിശദമാക്കുന്നതെന്നാണ് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സീമയേയും മക്കളേയും കുറച്ച് ദിവസങ്ങളായി പുറത്തേക്ക് കാണുന്നില്ലെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് വീടുതുറന്ന് പരിശോധിച്ചത്. ഇവരെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിലെ പൈപ്പുകള്‍ തുറന്നിട്ടാണ് അക്രമി പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജോലി സംബന്ധമായി ഭര്‍ത്താവ് സമീര്‍ പുറത്ത് പോയ സമയത്താണ് കൊലപാതകം.

പ്രതിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ ചിത്രവും ഐറിഷ് പൊലീസ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News