ദില്ലി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ ക്രിക്കറ്റില്‍ ദില്ലി ക്യാപിറ്റല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ദില്ലിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ദില്ലി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ വിജയം അനായസമാക്കിയത്. 47 പന്തുകള്‍ നേരിട്ട കിഷന്‍ മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു. ആന്റിച്ച് നോര്‍ട്‌ജെയെ സിക്‌സിനു പറത്തിയാണ് ഇഷാന്‍ കിഷന്‍ വിജയ റണ്‍ കുറിച്ചത്.

മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ പകച്ച ദില്ലിക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 110 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമാണ് ദില്ലിയെ തകര്‍ത്തത്. തുടക്കം തന്നെ തകര്‍ച്ചയായിരുന്നു. റണ്ണൊന്നുമെടുക്കാത്ത ശിഖര്‍ ധവാന്‍ പുറത്തായി. പൃഥ്വി ഷായും വീണു. ശ്രേയസ് അയ്യരും ഋഷഭ് പന്തും കരകയറ്റുമെന്നു തോന്നിച്ചെങ്കിലും നടന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News