വാളയാര്‍ വിഷമദ്യ ദുരന്തം; അനാഥരായ കുട്ടികള്‍ ഇനി അഹല്യ ചില്‍ഡ്രന്‍സ് വില്ലേജില്‍

വാളയാര്‍ വിഷമദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികള്‍ ഇനി അഹല്യ ചില്‍ഡ്രന്‍സ് വില്ലേജില്‍ കഴിയും. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് മരിച്ച ശിവന്റെ മക്കളെ ചില്‍ഡ്രന്‍സ് വില്ലേജിലേക്കു മാറ്റിയത്. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പ് വരുത്തും.

ഷിബിന്‍, ഷിബു, ഷിജിത.. വാളയാര്‍ വിഷമദ്യ ദുരന്തത്തില്‍ അനാഥരായ മൂന്ന് കുരുന്നുകള്‍. അഹല്യ ചില്‍ഡ്രന്‍സ് വില്ലേജിലെ കൂട്ടുകാര്‍ക്കൊപ്പം ഇനി ഇവര്‍ കഴിയും.

അനാഥത്വത്തിന്റെ നോവ് ഇവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും മറക്കും. വിഷമദ്യ ദുരന്തത്തില്‍ മരിച്ച ശിവന്റെ മക്കളായ 11 ഉം 9 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയും 7 വയസ്സുള്ള പെണ്‍കുട്ടിയെയും കഴിഞ്ഞ ദിവസമാണ് അഹല്യ ചില്‍ഡ്രന്‍സ് വില്ലേജിലേക്ക് മാറ്റിയത്. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം അഹല്ല്യ ഇന്റര്‍നാഷണല്‍ ഉറപ്പു വരുത്തും

അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കുട്ടികള്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്.

അഹല്യ ചില്‍ഡ്രന്‍സ് വില്ലേജിലേക്ക് കടന്നെത്തിയ സഹോദരങ്ങള്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു. അമ്മ നേരത്തെ ഉപേക്ഷിച്ചു പോയ കുട്ടികള്‍ ശിവന്റെ മരണത്തോടെ അനാഥരാവുകയായിരുന്നു.

ദുരന്തത്തിന് പിന്നാലെ അനാഥരായ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഉറപ്പ് വരുത്തിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം അഹല്യ ചില്‍ഡ്രന്‍സ് വില്ലേജ് ഏറ്റെടുക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News