ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 121 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 14.1 ഓവറില്‍ ലക്ഷ്യത്തിലെത്തി.

വൃദ്ധിമാന്‍ സാഹ (32 പന്തില്‍ 39), മനീഷ് പാണ്ഡെ (19 പന്തില്‍ 26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ജേസണ്‍ ഹോള്‍ഡറുടെ (10 പന്തില്‍ 26 നോട്ടൗട്ട്) പ്രകടനമാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 120 റണ്‍സ് എടുത്തു.

ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും റഷീദ് ഖാന്‍, ടി. നടരാജന്‍, നദീം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here