തുര്‍ക്കിയില്‍ വന്‍ നാശം വിതച്ച് ഭൂകമ്പവും കടല്‍ ക്ഷോഭവും

തുര്‍ക്കിയില്‍ വന്‍ നാശം വിതച്ച് എയ്ജിയൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിലുണ്ടായ ശക്തമായ ഭൂകമ്പം 26 പേർ ഭൂകമ്പത്തില്‍ മരിച്ചു. അഞ്ഞൂറോളം പേർക്കു പരുക്കേറ്റു. യുഎസ് ജിയോളജിക്കൽ സർവേ 7 തീവ്രത അടയാളപ്പെടുത്തിയ ഭൂകമ്പം 6.6 എന്ന് തുർക്കിയും 6.7 എന്ന് ഗ്രീസും അറിയിച്ചു.

പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെ‌‌യുണ്ടായ ഭൂകമ്പത്തിൽ ഇരച്ചുകയറിയ കടൽവെള്ളം തുർക്കിയിലെ ഇസ്മിർ നഗരത്തിലെ തെരുവുകളെ വിഴുങ്ങി.

മരിച്ചവരിൽ 12 പേരും ഇസ്മിർ നഗരവാസികളാണ്. ഇവിടെ 420 പേർക്കു പരുക്കുണ്ട്. ഏറെനേരം നീണ്ട പ്രകമ്പനത്തിൽ ഒട്ടേറെ ബഹുനിലമന്ദിരങ്ങൾ‌ നിലംപൊത്തി. എയ്ജിയൻ കടലിൽ സ്ഥിതി ചെയ്യുന്ന സാമോസ് ദ്വീപിലെ കർലോവാസിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിലെ വിമാനത്താവളം അടച്ചു.

എയ്ജിയൻ ദ്വീപിലുണ്ടായ ചെറുസുനാമിയാണ് ഭൂകമ്പത്തിനും നാശനഷ്ടങ്ങൾക്കും കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.തീവ്രതയേറിയ ഭൂകമ്പത്തിന് പിന്നാലെ 196 തുടർ ചലനങ്ങളാണ് ഉണ്ടായത്. ഇതിൽ 23 ഉം തീവ്രത നാലിന് മുകളിലായിരുന്നു.

ഭൂകമ്പത്തിന്റെ കെടുതി ഏറ്റവുമധികം തുർക്കിയിലെ ഇസ്മിറിലാണ് ഉണ്ടായത്. 30 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്.പ്രദേശത്തിന്റേതായി പുറത്ത് വരുന്ന ആകാശദൃശ്യങ്ങളിൽ നിറയെ കോൺക്രീറ്റ് അവശിഷ്ടങ്ങളാണ് കാണുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

10 മിനിറ്റോളം ഭൂചലനം നീണ്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 20 ലേറെ കെട്ടിടങ്ങൾ ഇസ്മിറിൽ തകർന്നുവീണ്ടെന്നും 17 എണ്ണത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നതായും ഇസ്മിർ മേയർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News