ഐ ഫോണ്‍ 12 പ്രോ ആദ്യദിനം തന്നെ സ്വന്തമാക്കി മമ്മൂക്ക

ഗാഡ്ജറ്റ് പ്രേമത്തില്‍ യുവതുര്‍ക്കികള്‍ക്ക് വെല്ലുവിളിയാളി മമ്മൂട്ടിയെന്ന നടനെന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം. ന്യൂജെന്‍ ടെക്കികള്‍ ചിന്തിക്കുന്നിടത്ത് മമ്മൂക്ക പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് ആരാധകരുടെ പക്ഷം. ഏത് ഗാഡ്‍ജറ്റായാലും അത് ആദ്യം തന്നെ സ്വന്തമാക്കുന്ന പതിവ് മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടിയുടെ ഗാഡ്‍ജറ്റ് പ്രേമം വാര്‍ത്തകളാകാറുണ്ട്.

Apple to launch iPhone 12, iPhone 12 Pro, iPhone 12 Pro Max this year:  Here's what to expect | Technology News – India TV

ഇപ്പോഴിതാ കേരളത്തില്‍ ലഭ്യമായ ആദ്യ ദിവസം തന്നെ ആപ്പിൾ ഐഫോൺ 12 പ്രോയും മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു. മമ്മൂട്ടി ഐ ഫോണ്‍ 12 പ്രോ സ്വന്തമാക്കിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഐഫോണിന്‍റെ പുതിയ മോഡല്‍ കേരളത്തിലെത്തി ആദ്യദിനം തന്നെ മമ്മൂക്ക സ്വന്തമാക്കിയതോടെ ഫോണിന്‍റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ടെക് പ്രേമികള്‍.

Apple iPhone 12 Pro leak suggests it may have faster new screen - Business  Insider

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായത്. ഐഫോൺ 12ല്‍ നാല് സീരിസുകളാണ് ലോഞ്ച് ചെയ്‍തത്.ആപ്പിളിന്റെ ആദ്യ 5ജി സ്‍മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്.ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത് 1,29,900 രൂപ മുതലാണ്.

Apple iPhone 12 Pro and 12 Pro Max: Release date, rumors, specs, size -  Business Insider

ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങളിൽ ആണ് ഐഫോണ്‍ 12 ഫോണുകള്‍ ലഭിക്കുക.കേരളത്തില്‍ ലഭ്യമായ ആദ്യ ദിവസം തന്നെ ഐഫോണ്‍ 12 പ്രോ സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഐഫോൺ 12 പ്രോ മാക്‌സിന് 65 എംഎം ഫോക്കൽ ലെങ്‍തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കൽ സൂമും 5x സൂം റേഞ്ചും നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News