ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കോ ?

ഖുശ്ബുവിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക വിജയശാന്തിയും കോണ്‍ഗ്രസ് വിട്ടു. വിജയശാന്തിയും ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡി നടിയുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപി പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. വിജയശാന്തി നേരത്തെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിജയശാന്തിയുടെ ബിജെപി പ്രവേശത്തെ കുറിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അതിനെ സാധൂകരിക്കുന്ന തരത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാല്‍ വിജയശാന്തി കേന്ദ്രസഹമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ കൂടുതല്‍ സജീവമായത്. കോണ്‍ഗ്രസ് എംഎല്‍എയായ കോമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡിയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതും നടന്നിരുന്നില്ല.

വരാനിരിക്കുന്ന ദബ്ബക്ക് ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെയും ടിആര്‍എസിലെയും ചില നേതാക്കള്‍ എന്നാണ് വിവരം. ബിജെപിയില്‍ ചേരണമോ എന്ന നേതാക്കളുടെ തീരുമാനം ഉപതെരഞ്ഞെടുപ്പ് ഫലത്തെ അനുസരിച്ചിരിക്കും.

ബിജെപി സംസ്ഥാന പ്രസിഡണ്ടിനോടൊപ്പമാണ് കിഷന്‍ റെഡ്ഡി വിജയശാന്തിയെ കാണാനെത്തിയത്. വിജയശാന്തിയുടെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച നടന്നുവെന്ന് വിജയശാന്തി സമ്മതിക്കുന്നുവെങ്കിലും എന്താണ് ചര്‍ച്ച ചെയ്‌തെന്ന് തുറന്നു പറയുന്നില്ലെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വിജയശാന്തിയുടെ പേരും പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News