65-ാമത് കേരളപ്പിറവി ദിനത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചിലത്

നവംബര്‍ 1 ഇന്ന് 65ാമത് കേരളപ്പിറവി ദിനമാണ്. സാമൂഹിക ഭരണപരമായ മേഖലകളില്‍ പ്രത്യേകിച്ച് കൊവിഡ് നിയന്ത്രണങ്ങളൊക്കെയും നിലനിന്ന് വരുന്ന സാഹചര്യത്തില്‍ നിന്ന് കേരളം പതിയ പുതിയ മാറ്റങ്ങളിലേക്ക് കടക്കുന്ന ദിനം കൂടിയാണ് ഇന്ന്. രാജ്യത്താദ്യമായി പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം കര്‍ഷകര്‍ക്ക് സഹായകമായ ഈ പ്രഖ്യാപനം നവംബര്‍ 1 മുതല്‍ നിലവില്‍ വരും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും ഇന്ന് തുറക്കുകയാണ്. ഇങ്ങനെ 2020 ലെ കേരളപ്പിറവി ദിനത്തില്‍ കേരളീയര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

1. പച്ചക്കറിക്ക് തറവില വരുന്നു

സംസ്ഥാനത്ത് 16 ഇന പച്ചക്കറികൾക്ക് ഇന്ന് മുതൽ തറവില നിലവിൽ വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷ വിരുദ്ധ നിലപാടുകളുമായി ഈ കൊവിഡ് കാലത്തും മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം കർഷകർക്ക് കൈത്താങ്ങാകും. ഉൽപ്പാദനച്ചെലവിന്റെ 20 ശതമാനം കൂട്ടിയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്നു.

2. ബീച്ചുകളും പാർക്കുകളും തുറക്കുന്നു

സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും വിനോദകേരളസഞ്ചാരികള്‍ക്കായി ഇന്നു മുതല്‍തുറന്ന് നല്‍കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായാണിത്. കൊവിഡ് മാനദണ്ഡങ്ങള്‍കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍. ഹൗസ് ബോട്ടുകളും, യാത്രബോട്ടുകളും, സാഹസിക ടൂറിസം കേന്ദ്രങ്ങളും കഴിഞ്ഞ മാസം പത്തിന് തുറന്നിരുന്നു.

തുറന്ന ടൂറിസംകേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം കൂടിയതായി സർക്കാർ വ്യക്തമാക്കി. ബീച്ചുകളിൽ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകള്‍മുതലായ നടപടികള്‍പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.പാര്‍ക്കുകളിൽ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും. വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും.

3. എൽപിജിക്ക് ഇനി ഒടിപി

എൽപിജി സിലിണ്ടർ വീട്ടിൽ നേരിട്ടെത്തിക്കുന്ന സംവിധാനത്തിൽ ചില്ലറ മാറ്റങ്ങൾ വരികയാണ്. ഒറ്റത്തവണ പാസ്വേഡ് അടിസ്ഥാനമാക്കിയാവും ഇനി വിതരണം.ഗ്യാസ് ബുക്ക് ചെയ്താൽ ഒരു ഒടിപി നന്പർ വരും. വിതരണത്തിന് എത്തുന്നവരെ ഈ നന്പർ കാണിക്കണം. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 100 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പദ്ധതി.

4. പുക പരിശോധനയും ഓൺലൈൻ

വാഹനങ്ങളുടെ പുക പരിശോധന ഇനി ഓൺലൈൻ ആവുകയാണ്. മോട്ടോർ വാഹന വകുപ്പിന്‍റെ വാഹൻ സോഫ്റ്റവെയറുമായി ബന്ധിപ്പിച്ചാകും പരിശോധന.സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ വാഹന ഉടമയ്ക്ക് എസ്എംഎസ് എത്തും.

5. മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നവർക്ക് സന്തോഷ വാർത്തയുണ്ട്. അമ്പത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാർ പാർക്കിംഗിന് അറുപത് രൂപയും ബൈക്കിന് 25 രൂപയുമാണ് ഇന്ന് മുതൽ. പ്രതിമാസ പാസും ലഭിക്കും. നിരക്കും കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News