മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഇനി പാൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം

പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ഇനി പാൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനം. ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.

ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന പാലിൻ്റെ ഗുണനിലവാരം ഉറപ്പു വരുത്തി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പാല്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യമുള്ള ലബോറട്ടറി സൗകര്യം മീനാക്ഷി പുരത്തൊരുക്കിയത്.30.18 ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്.

നിലവിലുള്ള പരിശോധനകള്‍ക്കുപുറമെ ആന്റിബയോട്ടിക്, അഫ്ലാ ടോക്സിന്‍ എന്നിവയുടെ സാന്നിദ്ധ്യവും, അണുഗുണനിലവാരവും കൂടി പരിശോധിക്കുന്നതിനുള്ള സൗകര്യം പുതിയ ലാബിലുണ്ട്. സംസ്ഥാനത്തെ പാൽ ഉൽപ്പാദന മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനായി കിടാരി പാർക്കുകൾ, ഡയറി സോൺ, തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജു പറഞ്ഞു.

കുമരന്നൂര്‍ ബള്‍ക്ക് മില്‍ക്ക് കൂളര്‍, മൂലത്തറ, കുമരന്നൂര്‍ കിടാരി പാര്‍ക്കുകള്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി കെ. രാജു നിര്‍വഹിച്ചു.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here