കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രാദേശിക സ്വയംഭരണത്തിനും ആരോഗ്യസംരക്ഷണ സംവിധാനത്തിനും ശാക്തീകരണം നൽകുന്നതിൽ കേരളം വിജയിച്ചുവെന്ന് റിസർബാങ്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപെടുത്തിയുള്ള രോഗപ്രതിരോധ പരിപാടി മറ്റുള്ള സംസ്ഥാനങ്ങൾക്ക് മതൃകയായെന്നും ആർ ബി ഐ.

2020-21 ലെ സംസ്ഥാന ബജറ്റുകളെക്കുറിച്ചുള്ള റിസർവ്വ ബാങ്കിന്‍റെ വാർഷിക റിപ്പോട്ടിലാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെകുറിച്ച് പ്രശംസിക്കുന്നത്. അണുബാധയുടെ വ്യാപനം പൂർണ്ണമായും ഉൾക്കൊണ്ട് ഫലപ്രതമായി പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് റിസർവ്വ് ബാങ്ക് വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപെടുത്തിയുള്ള രോഗപ്രതിരോധ പരിപാടി മറ്റുള്ള സംസ്ഥാനങ്ങൾക്ക് മതൃകയായെന്നും ആർ ബി ഐ. റിപ്പോർട്ടി പറയുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ചുള്ള പ്രതിരോധ തന്ത്രങ്ങൾ ഫലം കണ്ടു. രാജ്യത്ത് ആക്ടീവ് കേസുകളിൽ മൂന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത്1.5 ശമാനം മരണനിരക്ക് റിപ്പോർട്ട് ചെയ്തപ്പോൾ 0.3ശതമാനം മാത്രമാണ് കേരളത്തിൽ മരണനിരക്ക്. രോഗ വ്യാപനം തടയുന്നതിലും സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും. നിരീക്ഷണ സംവിധാനം ഒരുക്കുന്നതിലും കേരളം വിജയിച്ചു.

ഈ നേട്ടത്തിന് കാരണം രണ്ട് പതിറ്റാണ്ടിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായ ശാക്തികരണമാണെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ഫലപ്രദമായ ഇടപെടലുകൾ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാരുമായി ചേർന്ന് ശക്തമായി പ്രവർത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായെന്നും. കോവിഡ് 19 പ്രതിസന്ധി സമയത്ത് ഉണർന്ന് പ്രവർത്തിച്ച ആരോഗ്യമേഖലയെ പ്രശംസിക്കുന്നുവെന്നും ആർ ബി ഐ റിപ്പോർട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News