എ‍ഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്ക്ക്

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ സക്കറിയയ്ക്ക്‌. സാഹിത്യ രംഗത്തെ അമഗ്ര സംഭാവനക്കാണ്‌ പുരസ്‌കാരം. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്‌.

ഒരിടത്ത്, സഖറിയയുടെ ചെറുകഥകൾ,അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും എന്നിവ സക്കറിയയുടെ പുസ്തകങ്ങളില്‍ ശ്രദ്ധേയമായവയാണ്.

കേരള സാഹിത്യ അക്കാഡമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഒ.വി. വിജയൻ പുരസ്കാരം, ഇന്ത്യൻ സോഷ്യൽ ക്ല്ബ് മലയാള വിഭാഗം പ്രശംസ പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2013 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗംത്വം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News